കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്ക് എതിരെ കേസ്. തൊടുപുഴ, കോതമം​ഗലം റേഞ്ചിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.