പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കാനുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളുടെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ, ഐസിഎസ്ഇയുടെയും സ്‌കീം കോടതി അംഗീകരിച്ചു. കേരളം നല്‍കിയിരിക്കുന്ന സത്യവാങ്മൂലം കൂടി പരിഗണിച്ച ശേഷം മറ്റന്നാള്‍ ഉത്തരവ് പുറപ്പെടുവിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് കേരള സര്‍ക്കാരിന്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരീക്ഷ നടത്തണമെന്നും കേരളം പറയുന്നു.