12 വയസുമുതലുള്ള കുട്ടികള്‍ക്ക് കോവിഡ്് വാക്സിന്‍ ഉപയോഗിക്കാന്‍ കാനഡയില്‍ അനുമതി.ഫൈസര്‍ വാക്സിനാണ് അനുമതി നല്‍കിരിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് കാനഡ. കുട്ടികളിലെ പരീക്ഷണം ഫലപ്രദമാണെന്ന് കണ്ട സാഹചര്യത്തിലാണ് മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെ 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.