ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി കാനഡയും അമേരിക്കയും. ആയിരം വർഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടിലൂടെയാണ് മേഖല കടന്നുപോകുന്നുന്നതെന്ന് വിദഗ്ധർ പറയുന്നു. ഒരാഴ്ചക്കിടെ ഇരു രാജ്യങ്ങളിലുമായി അഞ്ഞൂറിലേറെപ്പേരാണ് കൊടുംചൂടിൽ മരിച്ചത്.

ശൈത്യകാല രാജ്യമാണ് കാനഡ. ലോകത്തെ ഏറ്റവും തണുപ്പേറിയ രാജ്യങ്ങളിലൊന്ന്. ശരാശരി താപനില -5.6 ഡി​ഗ്രി സെൽഷ്യസ്. 1947 ഫെബ്രുവരി മൂന്നിന് യൂക്കോണിലെ സ്നാ ​ഗ്രാമത്തിൽ രേഖപ്പെടുത്തിയത് -63 ഡി​ഗ്രി താപനില. ഇപ്പോൾ ​ഗൾഫ് നാടുകളേക്കാൾ പൊള്ളിപ്പഴുക്കുകയാണ് ഇതേ കാനഡ. 49.5 ഡി​ഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില.

അയൽക്കാരായ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. ഉഷ്ണതരം​ഗത്തിൽ ഇന്നലെവരെ കാനഡയിൽ മാത്രം 496 പേർ മരിച്ചു. അമേരിക്കയിൽ 60 പേരും.