കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെയുടെ ട്വീറ്റ് തയ്യാറായാക്കിയത് ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് അന്വേഷണ ഏജന്‍സികള്‍. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ഫോർ ജസ്റ്റിസാണ് ടൂൾ കിറ്റ് തയ്യാറാക്കിയത് എന്നാണ് അന്വേഷണ ഏജൻസികളുടെ  വെളിപ്പെടുത്തല്‍. ഖാലിസ്ഥാന് വേണ്ടി വാദിക്കുന്ന മോധനിവാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് പീസ് ഫോര്‍ ജസ്റ്റിസ്.

ഗ്രേറ്റ ത്യുന്‍ബെയുടെ ട്വീറ്റിനോട് ഒപ്പം ഉണ്ടായിരുന്ന ടൂൾ കിറ്റ് അപ്ലോഡ് ചെയ്ത ഐപി അഡ്രസ്സ് കൈമാറണമെന്നും ഡൽഹി പോലീസ് ഗൂഗളിനോട് ആവശ്യപ്പെട്ടു.