ലോക്ക്ഡൗണ്‍ നീട്ടിയതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് സ്ഥിതി അതീവ ഗുരുതമാണ്, കേരളത്തില്‍ മാത്രമാണ് ആശ്വസിക്കാവുന്ന അവസ്ഥയുള്ളതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവര്‍ക്ക് മുന്‍കൂറായി പണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഐസക് പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തേമസ് ഐസക് വ്യക്തമാക്കി.