കെ.പി.സി..സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കണമെന്ന് ധര്‍മ്മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.രഘുനാഥ്. പാർട്ടിക്കകത്ത് സമൂലമായ മാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം തന്നെ പാർട്ടിയിൽ അഴിച്ചുപണിയുണ്ടായിരുന്നെങ്കിൽ ഇത്രദയനീയമായ പരാജയം യു.ഡി.എഫിനും കോൺ​ഗ്രസിനും ഉണ്ടാവില്ലായിരുന്നു. ഒരു മാറ്റം അനിവാര്യമാണ്. ഈ നിലയിലുള്ള സംവിധാനം തുടർന്നുപോയാൽ കോൺ​ഗ്രസ് കേരളത്തിൽ നാമാവശേഷമാകുന്ന കാലം അതിവിദൂരമല്ല. 

ഈ തരത്തിലുള്ള സംഘടനാസംവിധാനവുമായി മുന്നോട്ടുപോകുന്ന കെ.പി.സി.സിയുടെ മുഴുവൻ നേതാക്കന്മാരും രാജിവെച്ചുകൊണ്ട് പുതിയ കൈകളിലേക്ക് കെ.പി.സി.സിയുടെ നേതൃത്വം ഏൽപ്പിക്കണം. ഇത്രമാത്രം കഴിവുകെട്ട കെ.പി.സി.സി നേതൃത്വത്തെ മാറ്റിയാൽ മാത്രമേ മറ്റൊരു ബം​ഗാളായി കോൺ​ഗ്രസിന്റെ അവസ്ഥ മാറാതിരിക്കാൻ കേരളത്തിൽ പുതിയൊരു നേതൃത്വം വരണമെന്നും സി. രഘുനാഥ് പറഞ്ഞു.