യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച മാവൂര്‍ താത്തൂര്‍പൊയില്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഇവിടെ ഇരു മുന്നണികളും.

യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍കുമാറിന്റെ മരണത്തെ തുടര്‍ന്നാണ് താത്തൂര്‍പൊയിലില്‍ നേരത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുതിയ വാര്‍ഡംഗത്തെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലെത്തും. നേരത്തെ ഇടതുകോട്ടയായിരുന്ന താത്തൂര്‍പൊയില്‍ 2015 ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.സി വാസന്തി പിടിച്ചെടുത്തത്. ഇത്തവണയും വാസന്തിയാണ് മത്സരത്തിനിറങ്ങുന്നത്. പുതുക്കുടി സുനില്‍ കുമാറാണ് ഇടത് സ്ഥാനാര്‍ഥി.