പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ. ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ചോക്സിക്കെതിരേ ഇൻറർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആൻറിഗ്വയിൽ നിന്ന് ഞായറാഴ്ച മുതൽ ചോക്സിയെ കാണാതായതായി പോലീസും അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗർവാളും പറഞ്ഞിരുന്നു.