മലപ്പുറം താനൂർ ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മേൽപ്പാലത്തിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാൾ പൊക്കത്തിൽ നിന്നാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്.