വർക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഹെലിപാഡിന് സമീപത്തുള്ള റിസോർട്ടിന് പിന്നിലായാണീ പുരയിടം. ചവറുകൾക്ക് തീപിടിക്കുന്നത് കണ്ട് അണയ്ക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിലറിയിച്ചു. ഏതാണ്ട് 55 വയസുള്ള പുരുഷന്റെ മൃതദേഹമാണിതെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വർക്കല ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.