കേരളത്തെ വ്യവസായ ഹബ്ബാക്കുന്നതിലെ ആദ്യ ചുവടുവെപ്പാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേരളത്തെ വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും സംസ്ഥാനത്തിന് കുതിപ്പ് സമ്മാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലേതെന്ന് വിലയിരുത്തലുണ്ട്. 

എന്നാല്‍ കേന്ദ്രം അര്‍ഹമായ സ്ഥാനം നല്‍കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. കേന്ദ്രത്തെ കുറിച്ച് അനാവശ്യം പറയുന്ന ധനമന്ത്രി ടിഎം തോമസ് ഐസക്ക് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നപ്പോള്‍ പോലും കേരളത്തിന് ഇപ്പോള്‍ ലഭിച്ച പരിഗണന ലഭിച്ചിരുന്നില്ലെന്നും ബജറ്റിനെ വിമര്‍ശിക്കുന്ന യുഡിഎഫിനെ  ബിജെപി കുറ്റപ്പെടുത്തി.