ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കാനിരിക്കേ ഇത് സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ ഉപഭോക്താക്കളെ വലയ്ക്കുന്നു. താത്കാലിക രജിസ്ട്രേഷൻ ചെയ്ത ബിഎസ് 6 ഉടമകളോട് നാളെ തന്നെ വാഹനം രജിസ്റ്റർ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശം നിൽകിയിട്ടുണ്ട്. എന്നാൽ പ്രശനം സാങ്കേതികമാണെന്നാണ് വാഹനനിർമാതാക്കളുടെ നിലപാട്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കൂടുതൽ മെച്ചപ്പെട്ട മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ ഉള്ള ബിഎസ് 6 ചട്ടങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമായിരിക്കും മെയ് ഒന്ന് മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്യുക. എന്നാൽ കഴിഞ്ഞ മാസങ്ങളിലായി താത്കാലിക രജിസട്രേഷൻ എടുത്ത പല ബിഎസ് 6 വാഹനങ്ങളും മെയ് 1 ന് മുമ്പ് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.