വെള്ളപ്പൊക്കത്തിലും ആലപ്പുഴ തലവടിയില്‍ ഒരു വിവാഹം നടന്നു. പക്ഷേ വധൂവരന്‍മാര്‍ ക്ഷേത്രത്തിലെത്തിയത് ചെമ്പില്‍ കയറിയാണെന്ന് മാത്രം. ഒരു വര്‍ഷമായി പ്രണയത്തിലായിരുന്ന ആകാശും ഐശ്വര്യയും പനയന്നൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 

എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ക്ഷേത്രപരിസരം വെള്ളക്കെട്ടിലായി. വെള്ളത്തിലിറങ്ങാതെ വധൂവരന്‍മാര്‍ക്ക് ക്ഷേത്രത്തിലെത്താനായി ക്ഷേത്ര ഭാരവാഹികള്‍ പഴയ ചെമ്പ് പൊടി തട്ടിയെടുത്തു. ചെമ്പില്‍ കയറി സുരക്ഷിതമായി ക്ഷേത്രത്തിലെത്തിയ ഇരുവരും താലികെട്ട് കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങി.