നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ഖബറടക്കം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിൽ നടന്നു. പ്രോട്ടോകോൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലുള്ളത് 158 പേരുണ്ട്. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്.