അലനെല്ലൂര്‍ സ്വദേശി അനൂപും  കൂടല്ലൂര്‍ സ്വദേശി നീതുവും വിവാഹത്തിന് സമ്മാനമായി സ്വീകരിച്ചത് പുസ്തകങ്ങളാണ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് ഇരുവരും ആദ്യമേ തീരുമാനം എടുത്തിരുന്നു. സ്ത്രീധനത്തിനെതിരെ പറയുകയും പ്രവര്‍ത്തിക്കുകയും മാത്രമല്ല, പുതിയൊരു സന്ദേശം കൂടി യുവതലമുറയ്ക്ക് നല്‍കുകയാണ് ഇരുവരും.