കോട്ടയത്ത് നാലുമണിക്കാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട കാര്‍ കരയ്ക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണ് മരിച്ചത്.
എന്‍ഡിആര്‍ഫ്, ഫയര്‍ഫോഴ്സ് മുങ്ങല്‍വിദഗ്ധരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവര്‍ സംഘടിതമായി നാലുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കാര്‍ കണ്ടെത്താനായത്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്. മല്ലപ്പള്ളിയില്‍ ആളെ ഇറക്കി തിരികെ വരുമ്പോള്‍ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡില്‍ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിന്‍ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിന്‍ അപകടത്തില്‍ പെട്ടത്.