യമുനാ നദിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. ഇവ കോവിഡ് രോ​ഗികളുടേതാണെന്നാണ് ​ഗ്രാമവാസികൾ പറയുന്നത്. കാൻപൂരിലും ഹമീർപൂരിലും ഡസൻ കണക്കിന് മൃതശരീരങ്ങളാണ് അടുത്ത ദിവസങ്ങളിലായി അടിഞ്ഞത്. നദീതടങ്ങളിൽ സംസ്കരിക്കാൻ കൊണ്ടുവരുന്ന മൃതശരീരങ്ങൾ രാത്രിയുടെ മറവിൽ ഒഴുക്കിവിടുന്നതാണെന്നും പറയപ്പെടുന്നു.