കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി ഏതറ്റം വരെയും പോകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതുച്ചേരിയിലെ സംഭവവികാസങ്ങളെന്ന് ഉമ്മന്‍ ചാണ്ടി. ജനാധിപത്യത്തിന്റെ എല്ലാ തത്വങ്ങളേയും ബിജെപി വെല്ലുവിളിക്കുന്നതായും കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിരുന്ന കാലത്ത് ഇത്തരം ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി. 

കോണ്‍ഗ്രസ് ഒരിക്കലും ബിജെപി മുക്ത ഭാരതം എന്നു പറഞ്ഞിട്ടില്ലെന്നും അതാണ് കോണ്ഡഗ്രസിന്റെ ജനാധിപത്യ പാരമ്പര്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ച് ഒഴിഞ്ഞിരുന്നു. ആറ് എം.എല്‍.എമാരുടെ രാജിയാണ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്.