ന്യൂഡല്‍ഹി: ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ്, ഉത്തര്‍പ്രദേശടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടി തുടങ്ങി. മുസ്ലീം ഇതര കുടിയേറ്റക്കാരുള്ള ജില്ലകളില്‍ സര്‍വ്വെ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് യു. പി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, 2018ലെ ചട്ടങ്ങളിലും അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലീം ഇതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആണോയെന്ന ചോദ്യം ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നു.