ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്ന് നിലപാട് വ്യക്തമാക്കി യാക്കോബായ സഭാ നേതൃത്വം. സഭാ തര്‍ക്കം ആര് പരിഹരിച്ചാലും വിശ്വാസികളുടെ അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് മെത്രാപ്പോലിത്ത ട്രസ്റ്റീ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലിത്ത. സഹായിച്ചാല്‍ ബി.ജെ.പിയേയും തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് മുംബൈ മെത്രാപ്പോലീത്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞതില്‍ സഭാ നേതൃത്വം വ്യക്തത വരുത്തുകയായിരുന്നു.
ഇന്ത്യയിലെ പ്രബലമായ പാർട്ടിയാണ് ബി.ജെ.പി. ഞങ്ങൾക്ക് സഹായം വേണം. അധികാരമുള്ളവർക്കേ സഹായിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സഭ നിർദേശിക്കുന്നതുപോലെ വിശ്വാസികൾ വോട്ടുചെയ്യണമെന്നില്ലെന്ന് പറയുമ്പോഴും പള്ളികൾ നഷ്ടപ്പെടുന്ന പ്രതിസന്ധിക്ക് ആര് പരിഹാരമുണ്ടാക്കിയാലും അനുകൂല പ്രതികരണമുണ്ടാവുമെന്ന് മെത്രാപ്പോലീത്ത ട്രസ്റ്റി വ്യക്തമാക്കുന്നു.
സംസ്ഥാനസർക്കാരിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്ന യാക്കോബായ സഭ നിയമനിർമാണം ആവശ്യപ്പെട്ട് 12 ദിവസമായി സത്യാഗ്രഹം നടത്തുകയാണെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.