ജനരക്ഷാ യാത്ര കണ്ണൂരില്‍ പര്യടനം തുടരുന്നു

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര കണ്ണൂരില്‍ പര്യടനം തുടരുന്നു. ഇന്ന് കൂത്തുപറമ്പില്‍ അവസാനിക്കുന്ന യാത്ര നാളെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.

നാലാം ദിനം പാനൂരില്‍ നിന്ന് തുടങ്ങിയ പദയാത്ര കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉത്ഘാടനം ചെയ്തു. ജീവിക്കാന്‍ വേണ്ടിയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നതെന്ന് ജാഥാ നായകന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെ എട്ടര കിലോമീറ്റര്‍ ആണ് ഇന്ന് ജാഥ പിന്നിടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.