പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച അങ്കണവാടി ടീച്ചറെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ബി ജെ പി പാലക്കാട് ജില്ലാ കമ്മിറ്റി. കോങ്ങാട് പഞ്ചായത്തിലെ മണ്ണാന്തറ അങ്കണവാടി ടീച്ചറായ മല്ലികയെ കഴിഞ്ഞ ആഴ്ചയാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് ആരോപിച്ചു.