ബിജെപി സംസ്ഥാന നേതൃ നിരയില്‍ മാറ്റം ഉടന്‍ ഉണ്ടാകില്ലാ എന്ന് കേന്ദ്ര നേതൃത്വം. വിവാദങ്ങളുടെ പേരില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നും ആരോപണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. 

കൊടകര കുഴല്‍പ്പണക്കേസ്, നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി എന്നിവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.