തിരഞ്ഞെടുപ്പിന്റെ വരയുടെയും ചുവരെഴുത്തിന്റെയും തിരക്കിന് ഇടയില്‍ സ്വന്തം പ്രചരണത്തിന് ഇറങ്ങാന്‍ സമയം കിട്ടാത്തൊരു സ്ഥാനാര്‍ത്ഥിയുണ്ട് ആലപ്പുഴയില്‍.
മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി മര്‍ഫി മറ്റത്തിലിനാണ് മറ്റ് പാര്‍ട്ടിക്കാര്‍ ഏല്‍പ്പിച്ച എഴുത്ത് പണികളില്‍ കുടുങ്ങികിടക്കുന്നത്. സ്വന്തം പാർട്ടിയും ചിഹ്നവുമെല്ലാം വേറെയാണെങ്കിലും എതിരാളികളുടെ പ്രചാരണത്തിനുള്ള ചുവരെഴുത്തിലാണ് മർഫി.
നാട്ടിലെ അറിയപ്പെടുന്ന കലാകാരനായ ഇദ്ദേഹത്തിനിത് തൊഴിലാണ്. സ്വന്തം പഞ്ചായത്തിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലും കക്ഷിഭേദമെന്യേ വരയ്ക്കാനും എഴുതാനുമെല്ലാം മർഫി തന്നെ വേണം.