പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സഖ്യ കക്ഷിയായ ജെ.ഡി.യു. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം, സമാന്തര പാര്‍ലമെന്റ് ചേരാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യണം എന്ന ആവശ്യവുമായി പ്രതിപക്ഷം കഴിഞ്ഞ പത്ത് ദിവസമായി പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടുപോവുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.