ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയില്‍ വരട്ടെയെന്ന് താന്‍ പ്രാര്‍ഥിച്ചിരുന്നതായും അതിന് ദൈവം അവസരം തന്നുവെന്നും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.

'ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയില്‍ വരട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിച്ചു. ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മിഷനറിയാണ് ഞാന്‍ അതിന് ദൈവം അവസരം തന്നു'- ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു