ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച മേഖലകളിലെ താറാവുകളെയും മറ്റ് വളർത്ത് പക്ഷികളെയും ഇന്ന് കൊന്നൊടുക്കും. ആകെ 34,602 പക്ഷികളെ നശിപ്പിക്കേണ്ടി വരുമെന്നാണ് കണക്ക്.

രോഗവ്യാപനം തടയുന്നതിനായി പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്നുടുക്കുകയാണ് ആദ്യ നടപടി.

നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി ദേശാടന പക്ഷികളെയും നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.