ജനറൽ ബിപിൻ റാവത്തിന്റെ ജീവിതത്തിലെ ആദ്യ ഹെലികോപ്ടർ അപകടമായിരുന്നില്ല ബുധനാഴ്ച സംഭവിച്ചത്. 2015ൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി ഒരു കൂടിക്കാഴ്ചയിൽ രണ്ടു മണിക്കൂർ വൈകിയെത്തിയ റാവത്തിന്റെ കൈകളിലും മുഖത്തും നിറയെ ചോരപ്പാടുകളായിരുന്നു. ദേഹം നിറയെ ചതവുകളും. 

അദ്ദേഹം അരുണാചലിലേക്ക് യാത്ര തിരിച്ച ഹെലികോപ്ടർ 50 ഉയരത്തിൽ നിന്ന് താഴെ വീണു. അദ്ഭുതകരമായാണ് റാവത്ത് അന്ന് ആ അപകടത്തെ അതിജീവിച്ചത്. അന്തരിച്ച ജനറൽ ബിപിൻ റാവത്തിനൊപ്പം കരസേനയിൽ സേവനമനുഷ്ഠിച്ച മലയാളി ഉദ്യോഗസ്ഥൻ  ജനറൽ ശരത് ചന്ത് ഓർത്തെടുക്കുന്നു.