ഇന്ത്യയുടെ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ചു. ധീരതയും തന്ത്രവും കൈമുതലായുള്ള സേനാനായകനെയാണ് ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്.

'മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്' അഥവാ 'മിന്നലാക്രമണങ്ങളുടെ 'നായകന്‍' എന്നാണ് ബിപിന്‍ റാവത്തിനെ വിശേഷിപ്പിച്ചിരുന്നത്. 2019 ഡിസംബര്‍ 30നാണ് ബിപിന്‍ റാവത്ത് സംയുക്ത സേനാമേധാവിയായി നിയമിക്കപ്പെട്ടത്.

കരസേനാമേധാവിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ റാവത്ത് 62 വയസ്സ് പൂര്‍ത്തിയാവാന്‍ രണ്ടരമാസം ബാക്കിനില്‍ക്കെയായിരുന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായുള്ള നിയമനം. പരമവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍ തുടങ്ങിയ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.