കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതി ചേര്‍ന്ന ഉടന്‍ തന്നെ ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ രംഗത്തുവന്നു. എന്നാല്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇ.ഡി. കൂടുതല്‍ തെളിവുകള്‍ നിരത്തി.

ഇതിനു പിന്നാലെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബിനീഷിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.