തിരുവനന്തപുരം പഴവങ്ങാടിയില്‍ മക്കള്‍ക്ക് മുമ്പില്‍ ബൈക്കിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശികളായ ഡെന്നീസ്, ഭാര്യ നിര്‍മല എന്നിവരാണ് മരിച്ചത്. കാറില്‍ നിന്നിറങ്ങി മരുന്ന് വാങ്ങാന്‍ റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം.