ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കെ.എം. മാണി പിണറായി വിജയനെ വീട്ടില്‍ പോയി കണ്ട ശേഷമാണ് ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് ഇല്ലാതായതെന്ന് ബിജു രമേശ്. 

ഇപ്പോഴത്തെ കേസും പ്രഹസനമാണെന്നും ബാര്‍ കോഴ കേസ് ഉന്നയിച്ച ഘട്ടത്തിലെല്ലാം പിണറായി വിജയനും കോടിയേരിയും തന്നെ വിളിച്ച് ആരോപണങ്ങളില്‍ നിന്നും പിന്മാറരുത് എന്ന് ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് പറഞ്ഞു. 

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കുന്നതിന് മുമ്പായി രമേശ് ചെന്നിത്തല തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും ബിജു രമേശ് ആരോപിച്ചു. 

രഹസ്യമൊഴി കൊടുക്കുന്ന ദിവസം രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ച് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചതിനാലാണ് രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാഞ്ഞതെന്നും ബിജു രമേശ് പറഞ്ഞു.