കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നാളെ ബിഹാറില്‍ നടക്കും. 

പ്രചരണ ഘട്ടത്തില്‍ മാസ്‌കോ സാമൂഹിക അകലമോ ഒന്നും ബിഹാറില്‍ പ്രകടമല്ല. എന്നാല്‍ പോളിങ് ബൂത്തുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. 

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനൊപ്പം പരമാവധിപേരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ബിഹാറില്‍ ആകമാനം നടത്തുന്നുണ്ട്.