പാലക്കാട്: 2018ലെ പ്രളയത്തിൽ തകർന്ന ഭാരതപ്പുഴയിലെ ഉരുക്ക് തടയണ ഇനിയും പുനര്‍നിര്‍മിച്ചില്ല. മഴ കനക്കുമ്പോൾ കഴിഞ്ഞ വർഷത്തെ പോലെ പുഴ ഗതിമാറി ഒഴുകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ബോർഡ് കോപ്പറേഷനിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തവണയും പുഴ ഗതിമാറി ഒഴുകിയാൽ ഏക്കർ കണക്കിന് നെല്‍കൃഷിയായിരിക്കും നശിക്കുക.