കഴിഞ്ഞ വർഷം കോവിഡ് വ്യാപന കാലത്ത് പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടന്നിരുന്നു. പോലീസ് പല വഴികളിലായി അന്വേഷിച്ചെങ്കിലും, നൈജീരിയക്കാരാണ് തട്ടിപ്പിനു പിന്നിലെന്നല്ലാതെ മറ്റൊരു വിവരവും ലഭിച്ചില്ല. ഈ തട്ടിപ്പ് സംഘങ്ങൾ ട്രാക്ക് അല്പം മാറ്റി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കോളേജ് അധ്യാപകരുടെ വ്യാജ അക്കൗണ്ടുകൾ തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.