ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് 96 മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം. 

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സൗകര്യവും നല്‍കുന്നില്ലെന്നും മേലാല്‍ ഉപഭോക്താക്കളെ മാന്യമായി പരിഗണിച്ച് ഉല്‍പ്പന്നം വിതരണം ചെയ്യണം എന്നുമായിരുന്നു ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദ്ദേശം. അടിസ്ഥാന സൗകര്യമില്ലാത്ത മദ്യശാലകള്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.