ലോക്ഡൗണിനെ തുടര്‍ന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ വീണ്ടും തുറന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ രാവിലെ ഒമ്പത് മണി മുതല്‍ വലിയ നിരയാണ് രൂപപ്പെട്ടത്. 11 മണിയോടെ ബാറുകളില്‍ പാഴ്‌സല്‍ സര്‍വ്വീസുകളും ആരംഭിച്ചു. 

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ വരികളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി എല്ലായിടത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഏഴ് മണിക്ക് മദ്യശാലകള്‍ അടയ്ക്കുംവരെ പോലീസ് സാന്നിധ്യം ഉണ്ടാകും.