മയക്കുമരുന്ന്‌ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടരും. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകളുമായി ഇ.ഡി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. 

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരെ വിടാതെ പിന്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 

അബ്ദുള്‍ ലത്തീഫിനും ആനന്ദ് പദ്മനാഭനും പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. ബിനീഷിനെയും ലത്തീഫിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.