കശാപ്പ് നിരോധനം: കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ കേരളം കേന്ദ്രത്തിനെ പ്രതിഷേധമറിയിക്കും. വിഷയത്തില്‍ എതിര്‍പ്പറിയിച്ചുകൊണ്ട് ഇന്ന് കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിജ്ഞാപനം സംസ്ഥാനത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളിലേക്ക് തല്‍ക്കാലം കടക്കാതെ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ തീരുമാനം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented