ലോകപ്രശസ്തമായ ബീറ്റിൽസ് ബാൻഡിലെ ഗായകരുടെ 50 വർഷം പഴയ ഫുട്ടേജ് പുറത്തിറക്കി. സംവിധായകൻ പീറ്റർ ജാക്‌സനാണ് 57 മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ എഡിറ്റു ചെയ്തത്. 1969ൽ ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് 'ദ ബീറ്റിൽസ് ഗെറ്റ് ബാക്ക്' എന്നാണ് പേര്. 

മൂന്നു ഭാഗങ്ങളിലായി ഡിസ്‌നി ഇത് പുറത്തിറക്കും. ജോൺ ലെനൻ, പോൾ മെക്കാട്‌നി, ജോർജ് ഹാരിസൺ റിംഗോ സ്റ്റാർ എന്നിവരടങ്ങുന്നതായിരുന്നു ബീറ്റിൽസ് ഗായക സംഘം.