കണ്ണൂരില്‍ ക്വട്ടേഷന്‍ നല്‍കി അയല്‍വാസിയെ പരിക്കേല്‍പ്പിച്ച കേസില്‍ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു എന്ന് സംശയിച്ചാണ് ബാങ്ക് ജീവനക്കാരിയായ എന്‍.വി. സീമ ക്വട്ടേഷന്‍ നല്‍കിയത്. 

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സീമയെ ഇന്നലെ രാത്രിയാണ് വീട്ടില്‍ നിന്നും പരിയാരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.