ലഹരി മരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ് ഒളിവിലെന്നു സൂചന നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍. ബിനീഷ് കോടിയേരിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ നവംബര്‍ രണ്ടിന് ശേഷം ഹാജരാകാം എന്നറിയിച്ച ലത്തീഫ് ഇതു വരെ ബെംഗളൂരുവില്‍ എത്തിയിട്ടില്ല. അതേസമയം ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.