കുറച്ചധികം കാലമായി നഷ്ടക്കണക്ക് മാത്രം പറയാനുണ്ടായിരുന്ന തറികള്‍ക്ക് നല്ല കാലം ഒരുക്കുകയാണ് വാഴയില്‍ നിന്ന് നൂല്‍നൂറ്റ് നെയ്ത്തിന് ഉപയോഗിച്ച് ചെന്നൈയിലെ ഒരു കുടുംബം. അനകപുത്തൂര്‍ സ്വദേശി സി. ശേഖറാണ് വാഴനാരും മറ്റ് ഇരുപതോളം പ്രകൃതി വിഭവങ്ങളും ഉപയോഗിച്ചുള്ള നെയ്ത്തില്‍ വിജയഗാഥ ഒരുക്കുന്നത്. മക്കളും പഠനം പൂര്‍ത്തിയാക്കി ഇതേ മേഖലയിലേക്ക് വന്നതോടെ കച്ചവടം ഉഷാറായി.