തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഈ മാസം രണ്ടിനായിരുന്നു സംസ്ഥാനത്ത് ക്രിമിനൽ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ആൾകൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തിൽ അതത് ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാം. കോവിഡ് രൂക്ഷമായ ജില്ലകളിൽ ക്രിമിനൽ ചട്ടം 144 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.