ഹാര്‍ഡ് ഡിസ്‌ക് പ്രകാശ് തമ്പി കൊണ്ടുപോയിട്ടില്ല; മൊഴി നിഷേധിച്ച് കടയുടമ

പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്‌ക് എടുത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കൊല്ലത്തെ കടയുടമ ഷംനാദ്. ദൃശ്യങ്ങള്‍ കൊണ്ടുപോയത് ഡിവൈഎസ്പി ഹരികൃഷ്ണനാണ്. പ്രകാശ് തമ്പിയെ തനിക്ക് പരിചയമില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് വ്യക്തമാക്കി. പള്ളിമുക്കിലെ കടയില്‍നിന്ന് ബാലഭാസ്‌കറും കുടുംബവും രാത്രിയില്‍ കരിക്ക് കുടിക്കുകയും യാത്ര തുടരുകയും ചെയ്തിരുന്നു. കടയിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്ന കാലത്ത് പ്രകാശ് തമ്പി ജ്യൂസ് കടയിലെത്തുകയും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടു പോകുകയും ചെയ്തതായാണ് കടയുടമ ഷംനാദ് ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented