മത്തി പിന്നെയും കുറയുന്നു; ലഭ്യതയില്‍ മൂന്നാമത്

കൊച്ചി: സംസ്ഥാനത്ത് മത്സ്യ ലഭ്യതയില്‍ മത്തി മൂന്നാം സ്ഥാനത്തായി. തിരിയാന്‍, അയല എന്നിവയാണ് കഴിഞ്ഞ വര്‍ഷം മത്തിയെക്കാള്‍ കൂടുതല്‍ കേരളത്തില്‍ കിട്ടിയത്. ആദ്യമായാണ് കേരളത്തിലെ മത്സ്യലഭ്യതയില്‍ മത്തി മൂന്നാം സ്ഥാനത്താവുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ലഭിച്ചത് അയലയാണെങ്കിലും കേരളത്തില്‍ ഇതും കുറയുകയാണെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) പുറത്തുവിട്ട വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം മത്സ്യലഭ്യതയില്‍ കേരളം ഇതാദ്യമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുജറാത്താണ് ഒന്നാമത്. കേരളത്തില്‍ 32.8 ശതമാനത്തിന്റെ കുറവാണ് കണ്ടെത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.