നിലപാടുകള്‍ ഒട്ടും മയപ്പെടുത്താതെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ് പാലക്കാട്ടെ കോണ്‍ഗ്രസ്സ് നേതാവ് എ.വി ഗോപിനാഥ്. വി.കെ ശ്രീകണ്ഠന്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കട്ടെ എന്നാണ് എ.വി ഗോപിനാഥ് പറയുന്നത്.

എന്താണ് പ്രശ്നമെന്നും അതിൽ എന്തുചെയ്യാൻ കഴിയുമെന്നും ചർച്ച ചെയ്തെന്ന് എ.വി. ​ഗോപിനാഥ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥിരമായി കാണുന്നയാളാണ്. ഫോണിൽ സൗഹൃദസംഭാഷണത്തിലേർപ്പെടാറുണ്ട്. നാലഞ്ച് ദിവസമായി പക്ഷേ സംസാരിച്ചിട്ടില്ല. അദ്ദേഹം സ്ഥലത്തില്ലാത്തതുകൊണ്ടായിരിക്കാം. 

എല്ലാവരും ക്രൂരന്മാരായിക്കൊള്ളണമെന്നില്ലല്ലോ. അതുകൊണ്ട് സി.പി.എം നേതാക്കൾ അവരുടെ മനസാക്ഷിക്കനുസരിച്ച് പറയുന്നു. അതിന്റെ മൂല്യം മനസിലാക്കുന്നു. അതിന്റെ അർത്ഥവും വ്യാപ്തിയും അറിയാം. രാഷ്ട്രീയത്തിൽ ഓഫറില്ല. കാരണം ഇതൊരു ബിസിനസ് മേഖലയല്ല. സേവനത്തിനുള്ള മാർ​ഗങ്ങൾ തുറക്കലാണ്. ഒരിടത്ത് തടസം വരുമ്പോൾ മറ്റൊരിടത്ത് തുറന്നു വരുന്നു എന്നും അദ്ദേഹം പറഞ്ഞു.