പത്തനംതിട്ട: വീടെന്ന സ്വപ്നം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ് പത്തനംതിട്ട എഴുമറ്റൂറിലെ അതുല്‍ രാജിന്റെ നിര്‍ദ്ധന കുടുംബം. ഓട്ടിസം ബാധിതനായ അതുല്‍ രാജ് എന്ന ഒന്‍പതുകാരനും കുടുംബവും നിലംപൊത്താറായ ഷെഡിലാണ് താമസം. സെപ്റ്റിക് ടാങ്കിന്റെ മുകളിലായി സ്ഥാപിച്ച ഈ ഷെഡിലാണ് കിടപ്പും ആഹാരം പാചകം  ചെയ്യുന്നതും. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ കുടുംബം അധികൃതര്‍രുടെ ഇടപെടലിനായി കേഴുകയാണ്.