ഷാർജാ വിമാനത്താവളത്തിൽ യാത്രകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് ആകുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഷാർജയിൽ എത്തുന്ന ഓരോ യാത്രക്കാരനും ആരോഗ്യ ഇൻഷുറൻസ് എടുക്കണം.

എന്നാൽ യാത്രക്കാർക്ക് കോവിഡ് പരിശോധന ഉണ്ടാകും. ഇതിന്റെ ഫലം വരുന്നത് വരെ ക്വാറന്റൈനിൽ കഴിയണം. നെഗറ്റീറ്റിവ് റിസൾട്ട് കിട്ടിയാൽ ഹോം ക്വാറന്റൈനിൽ കഴിയേണ്ടതില്ല. വിസ ഓൺ അറൈവല്ലിനു യോഗ്യത ഉള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജയിലേക്ക് വിമാനം കയറാം.